Wednesday, March 4, 2009

പ്രിയാമണിയുടെ വിട്ടുവീഴ്‌ചകള്‍


കഴിഞ്ഞ കുറേ നാളുകളായി നടി പ്രിയാമണി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. പരുത്തിവീരന്‍ എന്ന ചിത്രത്തിനു ദേശീയപുരസ്‌ക്കാരം ലഭിച്ചതു മുതല്‍ പ്രിയാമണിക്കു പിന്നാലെയാണു മാധ്യമപട എന്നാണു കോടമ്പാക്കത്തു നിന്നും ലഭിക്കുന്ന വിവരം. പ്രിയാമണിയെക്കുറിച്ചു പുറത്തു വന്ന പുതിയ വാര്‍ത്ത ഈ നടിയുടെ റേറ്റിനെ പറ്റിയാണ്‌. തെറ്റിദ്ധരിക്കേണ്ട. നടിയുടെ പ്രതിഫലത്തേക്കുറിച്ചാണു പറയുന്നത്‌. ഗ്ലാമര്‍ വേഷങ്ങളും അഭിനയപ്രാധാന്യമുളള വേഷങ്ങളും ഒരു പോലെ തേടിയെത്തുന്നതിനാല്‍ രണ്ടുതരം ചിത്രങ്ങള്‍ക്കും വ്യത്യസ്‌ത റേറ്റാണത്രേ നടി ഈടാക്കുന്നത്‌. അഭിനയിക്കേണ്ട ചിത്രത്തില്‍ ചുംബനരംഗം ഉണ്ടെങ്കില്‍ പ്രതിഫലം ഇത്തിരി കൂടും. ചുംബനത്തിന്റെ ശക്തി കൂടും തോറും റേറ്റ്‌ കുത്തനേ ഉയരും. നീന്തല്‍ വസ്‌ത്രമണിഞ്ഞ്‌ അഭിനയിക്കണമെങ്കില്‍ റേറ്റ്‌ ഇനിയും ഉയരും. ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടാത്ത അഭിനയപ്രാധാന്യം ഉളള ചിത്രമാണെങ്കില്‍ പ്രതിഫലം നന്നായി കുറക്കാനും ഈ താരം തയാറാണത്രേ. ഇതു വരെ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവും കടന്നു പോയിട്ടില്ലാത്ത വഴികളിലൂടെ പോകാന്‍ തയ്യാറെടുക്കുകയാണു പ്രിയാമണി എന്നാണു റിപ്പോര്‍ട്ടുകള്‍. കാര്യം മറ്റൊന്നുമല്ല; പ്രിയാമണിയും ബിക്കിനിയണിഞ്ഞ്‌ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ദ്രോണ എന്ന തെലുങ്ക്‌ ചിത്രത്തില്‍ ബിക്കിനിയണിഞ്ഞാണ്‌ ഈ താരം ചരിത്രം സൃഷ്‌ടിക്കാന്‍ ഒരുങ്ങുന്നത്‌. (ദ്രോണരിലെ പ്രിയാമണിയുടെ ബിക്കിനി നൃത്തം പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടും എന്നു തന്നെയാണു സിനിമയിലെ ഫോട്ടോകള്‍ വ്യക്തമാക്കുന്നത്‌.) ഞാന്‍ തുണിയഴിച്ചാല്‍ നിങ്ങള്‍ക്കെന്താ എന്ന്‌ അടുത്ത കാലത്തു പ്രിയാമണി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചിരുന്നു. തനി ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം അഭിനയിക്കുന്നത്‌ എന്തു കൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യത്തിനു മറുപടിയായാണു പ്രിയാമണി ദേഷ്യത്തോടെ ഇത്തരത്തിലൊരു മറുചോദ്യം ചോദിച്ചത്‌. മറ്റു പല നടിമാരും എന്നേക്കാള്‍ ഗ്ലാമറസായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അവരോടൊന്നുമില്ലാത്ത ചോദ്യങ്ങള്‍ എന്നോടെന്തിനു ചോദിക്കുന്നു എന്ന രോഷം പൂണ്ട പ്രിയാമണി അതുവഴി മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ചിരുന്നു.

1 comment:

  1. പ്രിയാമണി നല്ലൊരു അഭിനേത്രി ആണ്. നല്ല കഴമ്പുള്ള റോളുകള്‍ ചെയ്യാനുള്ള ധൈര്യവും ഉണ്ട്. ചുമ്മാ ചോട്ടാ, അച്ചായാ എന്നൊക്കെ വിളിച്ച് ഏതെങ്കിലും കിളവന്മാരുടെ പുറകെ നടക്കാന്‍ മാത്രം കൊള്ളുന്ന സാദാ നടികളെക്കാളും പ്രിയാമണിയെ അകറ്റി നിര്‍ത്തുന്നത് ഇതാണ്.

    ReplyDelete