
പ്രദീപ് ഗോപി
ചെറിയൊരിടവേളയ്‌ക്കു ശേഷം മലയാളത്തിന്റെ ആക്‌ഷന്‍ ഹീറോ ബാബു ആന്റണി ശക്തമായ തിരി ച്ചു വരവു നടത്തിയ വര്‍ഷമായിരുന്നു 2008. നായകനാ യി ഒന്നിലധികം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിയ വര്‍ഷം. ചിത്രങ്ങള്‍ പലതും 2009 ആദ്യം തന്നെ പ്രദര്‍ശനത്തിനെത്തും.
2008 ല്‍ ഈ ആക്‌ഷന്‍ ഹീറോയുടെ ആക്‌ഷന്‍ പ്രേക്ഷകര്‍ കണ്ടതു താരസംഘടനയായ അമ്മ നിര്‍മിച്ച ട്വന്റി 20 എന്ന ചിത്രത്തിലെ കാര്‍ റേസര്‍ വിക്രം ഭായി എന്ന കഥാപാത്രത്തിലൂടെ മാത്രം.
ട്വന്റി 20 എന്ന ചിത്രത്തെക്കുറിച്ച് ?
താരസംഘടനയായ അമ്മ നിര്‍മിച്ച ട്വന്റി 20 എന്ന ചിത്രം ഒരു ചരിത്രമാണ്. ചിത്രത്തെപ്പോലെ ചിത്ര ത്തിന്റെ വിജയവും ചരിത്ര മായി മാറുന്നു. ആ ചിത്ര ത്തില്‍ ഒരു വേഷം ചെയ്യാ നായതില്‍ ആഹ്ലാദി ക്കുകയും അഭിമാനിക്കു കയും ചെയ്യുന്നു.
ചിത്രത്തിലെ വിക്രം ഭായ് എന്ന കഥാപാത്രത്തെ ക്കുറിച്ച് ?
മലയാളത്തിലും തെലുങ്കിലുമടക്കം ഒരുപിടി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ച വര്‍ഷമായി രുന്നു 2008. എന്നാല്‍364;ീയറ്ററുകളില്‍ എത്തിയത് ട്വന്റി 20 എന്ന ചിത്രം മാത്രമാണ്. ചിത്രത്തിലെ വിക്രം ഭായ് എന്ന കഥാപാത്രത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതു ബാബു ആന്റണി എന്ന നടനേയും ആ നടന്റെ ആക്‌ഷന്‍ രംഗങ്ങളേയും പ്രേക്ഷകര്‍ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ്. സൂപ്പര്‍ താരങ്ങളെ പോലെ ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നുമില്ലാത്ത നടനാണു ഞാന്‍. എന്നിട്ടും എന്നെ കണ്ടപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു, കൈയടിച്ചു, പ്രോല്‍സാഹി പ്പിച്ചു എന്നാണു തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍. നേരില്‍ കാണുന്നവര്‍ സ്‌നേഹത്തോടെ പ്രോല്‍സാഹിപ്പിക്കുന്നു. ഇതെനിക്ക് ആവേശം പകരുന്നു.
2008-ല്‍ ബാബു ആന്‍ണിയുടേതായി അണിയറയില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ ?
സൈമണ്‍ കുരുവിള സംവിധാനം ചെയ്‌ത കെ.കെ റോഡ്, പ്രസാദ് വാളാശേരി സംവിധാനം ചെയ്‌ത പെരുമാള്‍, പി ജയരാജന്‍ സംവിധാനം ചെയ്‌ത ദ്രോണര്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കു പുറമേ ഹരി ഓം, ഏകലവ്യഡൂ, ദ്രോണ എന്നീ തെലുങ്ക് ചിത്രങ്ങളും 2008-ല്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെല്ലാം ഈ വര്‍ഷം ആദ്യം തന്നെ തീയറ്ററുകളില്‍ എത്തും. തമിഴില്‍ ഒരു ചിത്രത്തിലേയ്‌ക്കു കരാറായും ക്കഴിഞ്ഞു.
ഏതൊക്കെയാണു പുതിയ പ്രൊജക്‌ടുകള്‍ ?
പി.സുകുമാരന്‍ സംവിധാനം ചെയ്യുന്ന യുഗപുരുഷന്‍, പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളിലാണിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂഫി പറഞ്ഞ കഥയില്‍ സൂഫിയായും യുഗപുരുഷനില്‍ അയ്യങ്കാളിയുടെ വേഷത്തിലുമാണ് അഭിനയിക്കുന്നത്.
ബാബു ആന്റണി തെലുങ്കില്‍ സജീവമായ വര്‍ഷമായിരുന്നു 2008 എന്നു കേള്‍ക്കുന്നു ?
15 വര്‍ഷത്തിനു ശേഷമാ ണു ഞാന്‍ തെലുങ്കില്‍ അഭിനയിക്കുന്നത്. വര്‍ഷ ങ്ങള്‍ക്കു മുമ്പു മലയാളത്തില്‍ പുറത്തിറങ്ങിയ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിച്ചു കൊണ്ടാണു തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടു 15 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരിടവേളയ്‌ക്കു ശേഷം 2008-ല്‍ ഹരി ഓം, ഏകലവ്യഡൂ, ദ്രോണ എന്നീ തെലുങ്ക് ചിത്രങ്ങ ളില്‍ അഭിനയിച്ചു. മലയാളത്തില്‍ അഭിനയിച്ച ദ്രോണരുടെ കഥയുമായി തെലുങ്കിലെ ദ്രോണയുടെ കഥയ്‌ക്ക് ഒരു ബന്ധവുമില്ല.
മകന്‍ ആര്‍തറും 2008-ല്‍ സിനിമയില്‍ എത്തി എന്നു കേള്‍ക്കുന്നു ?
ഞാന്‍ അഭിനയിച്ച തെലുങ്ക്
ചിത്രത്തില്‍ ഉദയ്‌കിരണ്‍, കൃതി എന്നിവരാണു നായി കാനായകന്മമാരായി അഭിനയിക്കുന്നത്.
ഇവരുടെ മകനായി എന്റെ മകന്‍ ആര്‍തര്‍ നല്ലൊരു വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.
സിനിമയെ വളരെ സീരിയസായി കാണുന്ന മലയാളത്തിന്റെ സ്വന്തം ആക്‌ഷന്‍ ഹീറോ തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്ന
വര്‍ഷമായിരിക്കും
2009 എന്ന കാര്യത്തില്‍
സംശയമില്ലെന്നു വിലയിരുത്തപ്പെടുന്നു.
2009 ജനുവരി 06
No comments:
Post a Comment